Connect with us

Kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ആവര്‍ത്തനം വീണ്ടും; പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനമൊഴിഞ്ഞു

ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ആവര്‍ത്തനം വീണ്ടും. നാലാം സെമസ്റ്റര്‍ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ അനുമതി തേടി പരീക്ഷാ കണ്‍ട്രോളര്‍ നല്‍കിയ കത്ത് വൈസ് ചാന്‍സിലര്‍ അംഗീകരിച്ചു. ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

സര്‍വകലാശാലയില്‍ നേരത്തെ മൂന്ന് ബിരുദ പരീക്ഷകളില്‍ ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സൈക്കോളജിയുടെ രണ്ട് ചോദ്യപേപ്പറുകളും ബോട്ടണി, മലയാളം ചോദ്യപേപ്പറുകളിലുമായിരുന്നു പിഴവ് സംഭവിച്ചത്. നിലവിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Latest