National
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; പഞ്ചാബിൻ്റെ റിപോര്‍ട്ട് ഉടൻ
സുപ്രീംകോടതി നിയോഗിച്ച സമിതി സമര്‍പ്പിച്ച കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചണ്ഡീഗഢ് | കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കും.
മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി നിയോഗിച്ച സമിതി സമര്‍പ്പിച്ച കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കേന്ദ്രം അടുത്തിടെ സംസ്ഥാനത്തിന് സന്ദേശമയച്ചിരുന്നു.
മുന്‍ ഡിജിപി ഉള്‍പ്പെടെ ഒമ്പത് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
---- facebook comment plugin here -----