Kerala
പുല്ലാട് കൊലപാതകം; പ്രതി പിടിയില്‍
മാരാമണില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

പത്തനംതിട്ട | പുല്ലാട് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍ പുല്ലാട് ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ (38) യാണ് വീടിനു തൊട്ടുമുമ്പിലുള്ള പുന്നക്കല്‍ പാടശേഖരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.പോലീസ് എത്തി പുറത്തെടുത്തപ്പോള്‍ വയറില്‍ കുത്തേറ്റ് കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു.
സംഭവത്തില്‍ മോന്‍സി എന്നയാളാണ് പിടിയിലായത്.മാരാമണില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മോന്‍സിയുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
സ്ഥലത്ത് പോലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----