Educational News
മലയാളം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കുട്ടികളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
തിരുവനന്തപുരം| പത്താം ക്ലാസില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി തിരഞ്ഞെടുക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.യോഗ്യതാ മാനദണ്ഡങ്ങളെയും അപേക്ഷാ നടപടിക്രമങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വഴി പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




