Kerala
സ്കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു
കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി കെ ജിസ്മിന സുലൈമാന്‍ (23), സഹോദരന് പി കെ ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്
മലപ്പുറം | സ്കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വി കെ പടിയില്‍ ഉണ്ടായ അപകടത്തില്‍ കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി കെ ജിസ്മിന സുലൈമാന്‍ (23), സഹോദരന് പി കെ ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഅദിന്‍ പബ്ലിക് സ്കൂള്‍ പ്രീ കെ ജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജില്‍ ഒന്നാംവര്‍ഷ ബി സി എ വിദ്യാര്‍ഥിയാണ് ജിബിന്‍.
Content Highlights: Two siblings died when their scooter collided with a car at VK Padi near Kolappuram in Malappuram district. The victims were identified as Jismina Sulaiman, a schoolteacher, and her brother Jibin Sulaiman. Though rushed to a hospital in Kottakkal, both succumbed to their injuries.




