Kerala
തവനൂരില്‍ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌തുള്ള ഫ്ലക്‌സിന് മുകളിൽ പ്രതിഷേധ പോസ്റ്റർ
'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വര്‍ഗീയവാദി വാര്യര്‍ ഈ നാടിനു വേണ്ട' എന്നാണ് കുറിപ്പില്‍ പറയുന്നത്.
മലപ്പുറം| തവനൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു വച്ച ഫ്‌ലക്‌സിനു മുകളില്‍ പ്രതിഷേധ കുറിപ്പ്. ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വര്‍ഗീയവാദി വാര്യര്‍ ഈ നാടിനു വേണ്ട’ എന്നാണ് കുറിപ്പില്‍ പറയുന്നത്.
മുസ്ലിം സമുദായത്തെ കഴുത്തില്‍ ടയര്‍ ഇട്ട് കത്തിക്കണം എന്ന് പറഞ്ഞ മതപ്രാന്തന്‍ സന്ദീപ് വാര്യരെ തവനൂരിലേക്ക് വേണ്ട, മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നും വര്‍ഗീയവാദികളാണ് മുസ്ലിം ലീഗുകാരെന്നും പറഞ്ഞ വാര്യര്‍ ഈ നാടിന്റെ ശത്രു’ എന്നെല്ലാമാണ് സ്വാഗതം ചെയ്തു സ്ഥാപിച്ച ഫ്‌ലക്‌സിനു മുകളില്‍ പതിച്ച പോസ്റ്ററിലുള്ളത്.
പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ ആണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്‌ലക്‌സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഫ്‌ളക്‌സ് വച്ചത്. ‘




