Connect with us

Kerala

പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി

കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകള്‍.

കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയില്‍ ഐ.എന്‍.ടി.യു.സിയും സ്വതന്ത്ര സംഘടനയും പന്തല്‍കെട്ടി സമരം നടത്തുകയാണ്. മുട്ടത്തറയില്‍ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ടെസ്റ്റിന് വന്നവരെ ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ തടഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണനീക്കം മൂന്ന് മാസത്തേക്ക് നീട്ടിയും നിലവിലെ രീതിയില്‍ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന് വ്യക്തമാക്കി ശനിയാഴ്ച ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് ഇപ്പോഴത്തെ സമരം.

 

 

 

 

---- facebook comment plugin here -----

Latest