Connect with us

National

പ്രവാചക നിന്ദ കേസ്: നൂപുർ ശർമ്മയുടെ അറസ്റ്റിന് സുപ്രീം കോടതിയുടെ താത്കാലിക സ്റ്റേ

നൂപുരിന്റെ അറസ്റ്റ് ഓഗസ്റ്റ് 10 വരെ സുപ്രീം കോടതി തടഞ്ഞു

Published

|

Last Updated

ന്യൂഡൽഹി | പ്രവാചക നിന്ദ കേസിൽ ബിജെപി നേതാവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യുന്നതിന് താത്കാലിക സ്റ്റേ. നൂപുരിന്റെ അറസ്റ്റ് ഓഗസ്റ്റ് 10 വരെ സുപ്രീം കോടതി തടഞ്ഞു. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 10ന് നടക്കും. ഇത് കൂടാതെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നൂപുർ ശർമ്മയുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ അവരുടെ അഭിഭാഷകൻ മനീന്ദർ സിംഗ് പറഞ്ഞു. യുപിയിൽ നിന്നുള്ള ഒരാൾ നുപൂറിന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപൂർ ശർമ നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി. പ്രവാചക നിന്ദ വിഷയത്തിൽ സംരക്ഷണം തേടി നുപൂർ ശർമ നേരത്തെയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അന്ന് അവർക്ക് എതിരെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് നടത്തിയത്. പ്രവാചക നിന്ദ വിഷയത്തിൽ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും പൂർണ ഉത്തരവാദി നൂപൂർ ആണെന്നും നൂപൂർ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ ഈ പരാമർശം കാരണം തന്റെ ജീവൻ അപകടത്തിലാണെന്നും ബലാത്സംഗ ഭീഷണിയുണ്ടെന്നും പുതിയ ഹർജിയിൽ നൂപൂർ ശർമ ആരോപിച്ചു.

ഈ മാസമാദ്യം ഒരു ടെലിവിഷൻ പരിപാടിയിലാണ് നുപൂർ ശർമ പ്രവാചക നിന്ദ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് നൂപൂറിനെയും നുപൂറിനെ പിന്തുണച്ച് രംഗത്ത് വന്ന മറ്റൊരു പാർട്ടി വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ബി ജെ പി സസ്‌പെൻഡ് ചെയ്തു. പരാമർശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവാപി പള്ളി വിഷയത്തിലെ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

Latest