Kerala
പ്രൊഫ്‌സമ്മിറ്റ്: സ്വാഗതസംഘം രൂപവത്കരിച്ചു
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രൊഫഷനൽ വിദ്യാർഥികൾ പ്രൊഫ്‌സമ്മിറ്റിൽ പങ്കെടുക്കും

കോട്ടക്കൽ | ഒക്്ടോബർ പത്ത് മുതൽ 12 വരെ കോട്ടക്കലിൽ നടക്കുന്ന എസ് എസ് എഫ് പ്രൊഫ്്സമ്മിറ്റ് സ്വാഗതസംഘം രൂപവത്കരിച്ചു. കോട്ടക്കലിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി വിഷയാവതരണം നടത്തി.
സംസ്ഥാന പ്രസിഡന്റ്സയ്യിദ് മുനീറുൽ അഹ്്ദൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അലി ഹാജി മൂന്നിയൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ജനറൽ സെക്രട്ടറി മുനീർ പാഴൂർ, ഐ പി എഫ് സെൻട്രൽ ഡയറക്ടർ ഡോ. ശുഹൈബ് തങ്ങൾ, എസ് വൈ എസ് കോട്ടക്കൽ സോൺ പ്രസിഡന്റ്സയ്യിദ് ബാഖിർ ശിഹാബ്, എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ്ജഅ്ഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്‌ളൽ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ശമീർ ആട്ടിരി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബുഖാരി, അനസ് കാരിപ്പറമ്പ്, ശാഫി സഖാഫി, കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്ബഷീർ ഹാജി പടിക്കൽ സംബന്ധിച്ചു. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ചെയർമാനും വി പി എം ബശീർ പറവന്നൂർ ജനറൽ കൺവീനറും അലവി ഹാജി പുതുപ്പറമ്പ് ഫിനാൻസ് കൺവീനറുമായി സ്വാഗതസംഘം നിലവിൽ വന്നു
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രൊഫഷനൽ വിദ്യാർഥികൾ പ്രൊഫ്‌സമ്മിറ്റിൽ പങ്കെടുക്കും.