Connect with us

Eranakulam

എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

ബസ് ജീവനക്കാരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും ദ്രോഹിക്കുന്നതായി ആരോപിച്ചാണ് സമരം.

Published

|

Last Updated

കൊച്ചി | ബസ് ജീവനക്കാരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും ദ്രോഹിക്കുന്നതായി ആരോപിച്ച് എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. വൈകിട്ട് ആറു മണി വരെയാണ് ബസുകള്‍ പണിമുടക്കുക.

ഒരേ ദിവസം ഒരു ബസിനെതിരെ രണ്ടും മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന് സമര സമിതി ആരോപിക്കുന്നു. ചിലയിടങ്ങളില്‍ ബസ് പിടിച്ചെടുക്കുന്നുമുണ്ട്. ജീവനക്കാരെ പോലീസ് ഉദ്യോഗസ്ഥര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായും പരാതിയുണ്ട്. പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ ബസുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ ഇന്ന് അധിക സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

 

Latest