Connect with us

Kerala

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്

തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

കണ്ണൂര്‍| കല്യാശേരി കീഴ്‌ച്ചേരികുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു.

Content Highlights:
A private bus traveling from Taliparamba to Kannur overturned at Keezhcherikunnu in Kallyassery, injuring several passengers. Two individuals are in critical condition. The driver lost control while attempting to avoid a pedestrian, leading to the accident involving around 35 passengers.

---- facebook comment plugin here -----

Latest