Kerala
പത്തനാപുരത്ത് സ്വകാര്യ ബേങ്ക് കുത്തിത്തുറന്ന് മോഷണം
കവര്‍ച്ചക്ക് മുമ്പ് മോഷ്ടാക്കള്‍ ബേങ്കില്‍ പൂജയും നടത്തി

കൊല്ലം | പത്തനാപുരത്ത് സ്വകാര്യ ബേങ്ക് കുത്തിതുറന്ന് മോഷണം. 90 പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടു. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബേങ്കേഴ്സ്’ എന്ന സ്ഥാപനത്തിലാണ് മോഷണം. മോഷ്ടാക്കള്‍ ബേങ്കില്‍ വിളക്ക് കൊളുത്തി പൂജ നടത്തിയതിന്റേയും തെളിവുണ്ട്. ഇതിന് പുറമേ മുറിക്കകത്ത് മുഴുവന്‍ തലമുടി വിതറിയതായും പരാതിയില്‍ പറയുന്നു.
സ്ഥാപനത്തിന്റെ കതകും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം. ശനിയാഴ്ച്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച്ച അവധി ആയിരുന്നതിനാല്‍ തിങ്കളാഴ്ച്ച ബേങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
---- facebook comment plugin here -----