Connect with us

National

ലോകത്തെ മികച്ചതാക്കാൻ സാർവത്രിക സഹകരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജനസേവനത്തിൽ പരമമായ ത്യാഗം സഹിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Published

|

Last Updated

ന്യൂഡൽഹി | ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ സാർവത്രിക സഹകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള പോലീസ് സേനയാണ് ഏത് പ്രതിസന്ധി ഘട്ടത്തിലും മുൻനിരയിൽ പ്രതികരിക്കുന്നത്. ജനസേവനത്തിൽ പരമമായ ത്യാഗം സഹിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലാണ് നാല് ദിവസത്തെ ഇന്റർപോൾ അസംബ്ലി നടക്കുന്നത്. 25 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇന്റർപോൾ അസംബ്ലിക്ക് ആഥിത്യമരുളുന്നത്. പാക്കിസ്ഥാൻ ഉൾപ്പെടെ 195 അംഗരാജ്യങ്ങളിൽ നിന്ന് മന്ത്രിമാരും പോലീസ് മേധാവികളും കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.