Kozhikode
പ്രസ്‌ക്ലബ് ആര്‍ട്സ് ഡേ
വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് നിര്‍വഹിച്ചു.
കോഴിക്കോട് | ജനുവരി 26ന് നടക്കുന്ന കാലിക്കറ്റ് പ്രസ്‌ക്ലബ് കുടുംബമേള ‘അഴക് അലൈ 2024’ന് മുന്നോടിയായി ആര്‍ട്സ് ഡേ സംഘടിപ്പിച്ചു. ഈസ്റ്റ്ഹില്‍ വി കെ കൃഷ്ണമേനോന്‍ മ്യൂസിയം പരിസരത്ത് നടന്ന പരിപാടിയില്‍ പത്രപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് നിര്‍വഹിച്ചു.
പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍, സെക്രട്ടറി പി എസ് രാകേഷ്, ട്രഷറര്‍ പി വി നജീബ്, ആര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ കെ എസ് രേഷ്മ, കുടുംബമേള ജനറല്‍ കണ്‍വീനര്‍ ടി ഷിനോദ്കുമാര്‍ പ്രസംഗിച്ചു.
പരിപാടികള്‍ക്ക് എം ടി വിധുരാജ്, മുഹമ്മദ് അസ്ലം, രജി ആര്‍ നായര്‍, ടി മുംതാസ്, അമര്‍ജിത്ത് കല്‍പ്പറ്റ, ഇ പി മുഹമ്മദ്, എം ജഷീന, കെ ടി അബ്ദുല്‍ അനീസ്, എ ബിജുനാഥ്, വിനോദ് താമരശ്ശേരി, മിനു മുംതാസ്, എ ധന്യ, ടി വി ലൈല നേതൃത്വം നല്‍കി.






