National
അധ്യക്ഷ തിരഞ്ഞെടുപ്പ്: കരുനീക്കങ്ങള്‍ ശക്തം; സോണിയയുടെ വസതിയില്‍ ഇന്ന് നിര്‍ണായക യോഗം
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഡല്‍ഹിയില്‍ നിര്‍ണായക യോഗം. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗം അല്‍പ സമയത്തിനകം ആരംഭിക്കും.
പ്രിയങ്കാ ഗാന്ധിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. സോണിയാ ഗാന്ധി പ്രിയങ്കയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായാണ് സൂചന. ഔദ്യോഗിക സ്ഥാനാര്‍ഥിയായി വിശ്വസ്തര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നീക്കം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിച്ചേക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം. ഖാര്‍ഗെ സോണിയയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.