Connect with us

National

പ്രവാസി ഭാരതീയ സമ്മാന്‍ വിതരണം ചെയ്തു

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ 27 വിദേശ ഇന്ത്യക്കാരെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ 27 വിദേശ ഇന്ത്യക്കാരെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദരിച്ചു.

അവാര്‍ഡ് ജേതാക്കള്‍, രാജ്യം, വിഭാഗം:
1. പ്രൊഫ. ജഗദീഷ് ചേന്നുപതി, ആസ്േ്രതലിയ, സയന്‍സ് ആന്‍ഡ് ടെക്നോളജി/വിദ്യാഭ്യാസം
2. പ്രൊഫ. സഞ്ജീവ് മേത്ത, ഭൂട്ടാന്‍, വിദ്യാഭ്യാസം
3. പ്രൊഫ. ദിലീപ് ലോണ്ടോ, ബ്രസീല്‍, കല & സംസ്‌കാരം/വിദ്യാഭ്യാസം
4. ഡോ. അലക്‌സാണ്ടര്‍ ജാന്‍, ബ്രൂണെ ദാറുസ്സലാം, മെഡിസിന്‍
5. ഡോ. വൈകുണ്ഠം അയ്യര്‍ ലക്ഷ്മണന്‍, കാനഡ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
6. ജോഗീന്ദര്‍ സിംഗ് നിജ്ജാര്‍, ക്രൊയേഷ്യ, കല & സംസ്‌കാരം/വിദ്യാഭ്യാസം
7. പ്രോ. റാംജി പ്രസാദ്, ഡെന്മാര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
8. ഡോ. കണ്ണന്‍ അമ്പലം, എത്യോപ്യ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
9. ഡോ. അമല്‍ കുമാര്‍ മുഖോപാധ്യായ, ജര്‍മ്മനി, കമ്മ്യൂണിറ്റി വെല്‍ഫെയര്‍/മെഡിക്കല്‍
10. ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, ഗയാന, പൊളിറ്റിക്‌സ്/കമ്മ്യൂണിറ്റി വെല്‍ഫെയര്‍
11. റിന വിനോദ് പുഷ്‌കര്‍ണ, ഇസ്രായേല്‍, ബിസിനസ്/കമ്മ്യൂണിറ്റി വെല്‍ഫെയര്‍
12. ഡോ. മക്സുദ സറഫി, ജപ്പാന്‍, വിദ്യാഭ്യാസം
13. ഡോ. രാജഗോപാല്‍, മെക്‌സിക്കോ, വിദ്യാഭ്യാസം
14. അമിത് കൈലാഷ് ചന്ദ്ര ലാത്ത്, പോളണ്ട്, ബിസിനസ്/കമ്മ്യൂണിറ്റി വെല്‍ഫെയര്‍
15. പരമാനന്ദ സുഖുമല്‍ ദസ്വാനി, റിപ്പബ്ലിക് ഓഫ് കോംഗോ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
16. പിയൂഷ് ഗുപ്ത, സിംഗപ്പൂര്‍, ബിസിനസ്
17. മോഹന്‍ലാല്‍ ഹിറ, ദക്ഷിണാഫ്രിക്ക, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
18. സഞ്ജയ്കുമാര്‍ ശിവഭായ് പട്ടേല്‍, സൗത്ത് സുഡാന്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
19. ശിവകുമാര്‍ നടേശന്‍, ശ്രീലങ്ക, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
20. ഡോ. ദിവാന്‍ ചന്ദ്രഭോസ് ശര്‍മന്‍, സുരിനാം, കമ്മ്യൂണിറ്റി വെല്‍ഫെയര്‍
21. ഡോ. അര്‍ച്ചന ശര്‍മ്മ, സ്വിറ്റ്‌സര്‍ലന്‍ഡ്, സയന്‍സ് ടെക്‌നോളജി
22. ജസ്റ്റിസ് ഫ്രാങ്ക് ആര്‍തര്‍ സിപ്രസാദ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വിദ്യാഭ്യാസം
23. സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, യുഎഇ, ബിസിനസ്/കമ്മ്യൂണിറ്റി വെല്‍ഫെയര്‍
24. ചന്ദ്രകാന്ത് ബാബുഭായ് പട്ടേല്‍, യുകെ, മീഡിയ
25. ഡോ. ദര്‍ശന്‍ സിംഗ് ധലിവാള്‍, അമേരിക്ക, ബിസിനസ്/കമ്മ്യൂണിറ്റി വെല്‍ഫെയര്‍
26. രാജേഷ് സുബ്രഹ്മണ്യം, യുഎസ്എ, ബിസിനസ്
27. അശോക് കുമാര്‍ തിവാരി, ഉസ്‌ബെക്കിസ്ഥാന്‍, ബിസിനസ്

റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖി, മധ്യപ്രദേശ് ഗവര്‍ണര്‍ മംഗു ഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി വി മുരളീധരന്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസികള്‍ ആഗോള രംഗത്തെ അതുല്യ ശക്തി: രാഷ്ട്രപതി
ഇന്‍ഡോര്‍ ഇന്ത്യന്‍ പ്രവാസി സമൂഹം ആഗോള രംഗത്ത് സുപ്രധാനവും അതുല്യവുമായ ശക്തിയായി മാറിയെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കഠിനാധ്വാനത്തിലൂടെയും പ്രതിരോധശേഷിയിലൂടെയും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദേശ ഇന്ത്യക്കാരെ രാഷ്ട്രപതി പ്രശംസിച്ചു.

ഇന്ത്യന്‍ ഡയസ്പോറ എല്ലാ മേഖലയിലും ഊര്‍ജസ്വലവും ആത്മവിശ്വാസവുമുള്ള ഒരു സമൂഹമായി വളര്‍ന്നു. കല, സാഹിത്യം, രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക്, ജീവകാരുണ്യപ്രവര്‍ത്തനം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് കൈവരിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ അസാധാരണമായ അര്‍പ്പണബോധവും കഠിനാധ്വാനവും നടത്തുകയും നിരവധി വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി പറഞ്ഞു.

 

 

Latest