Connect with us

death of prathapachandran

പ്രതാപചന്ദ്രന്റെ മരണം: കെ സുധാകരന്‍ വഞ്ചിച്ചുവെന്ന് മകന്‍

ഡി ജി പിക്ക് നല്‍കിയ പരാതി കെ സുധാകരന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി മുന്‍ ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മകന്‍ പ്രജിത്ത്. അച്ഛന്റെ മരണം അന്വേഷിക്കുമെന്ന ഉറപ്പ് പാലിക്കാതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്‍ ചൂണ്ടിക്കാട്ടിയ പ്രമോദ്, രമേശ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സുധാകരന്‍ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല.

മരണത്തെ സംബന്ധിച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് നല്‍കിയ പരാതി കെ സുധാകരന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. തന്നിലേക്ക് അന്വേഷണം തിരിച്ചെത്തുമെന്ന് പറഞ്ഞാണ് സുധാകരൻ പരാതി പിൻവലിപ്പിച്ചത്. കെ സുധാകരൻ്റെ അടുപ്പക്കാരനായ പ്രതാപചന്ദ്രൻ്റെ കുടുംബത്തോടാണ് കെ പി സി സി നന്ദികേട് കാണിച്ചതെന്നും പ്രജിത്ത് പറഞ്ഞു.

വളരെ മോശമായാണ് പിന്നീട് സുധാകരൻ പെരുമാറിയത്. താനാണ് അവസാന വാക്കെന്നും ഡൽഹിയിലേക്ക് പരാതിയുമായി പോയിട്ട് കാര്യമില്ലെന്നും പ്രതാപചന്ദ്രനെ അപവാദം പറഞ്ഞവരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. അവസാനം ഒരു രക്ഷയുമില്ലാതെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും പ്രജിത്ത് പറഞ്ഞു.  പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരാതി നല്‍കിയിരുന്നു. അത് അദ്ദേഹം വാങ്ങിവെച്ചുവെന്നും എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ലെന്നും പ്രജിത്ത് ആരോപിച്ചു.