Connect with us

രംഗം പാലക്കാട് ലുലുമാൾ ഉദ്ഘാടനം. എംഎ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ് ഷോപ്പിംഗ് കേന്ദ്രം. ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാനും എം എ യൂസുഫലിയെ കാണാനും നിരവധി പേർ എത്തിയിട്ടുണ്ട്. ആ കൂട്ടത്തിലാണ് ഇരുകൈകളുമില്ലാത്ത ഭിന്ന ശേഷിക്കാരനായ ആലത്തൂർ സ്വദേശി പ്രണവും പാലക്കാട്ടെത്തിയത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞപ്പോൾ യൂസുഫലിക്കൊപ്പം സെൽഫി എടുക്കാൻ പ്രണവിന് മോഹം. പിന്നെ യൂസുഫലിയെ ചേർത്തുനിർത്തി കാലുകൾ കൊണ്ട് സ്വന്തം മൊബൈൽ ഫോണിൽ പ്രണവ് സെൽഫിയെടുത്തു.

സെൽഫി എടുത്ത് കഴിഞ്ഞപ്പോഴാണ് പ്രണവ് യൂസുഫലിയോടെ ആ കാര്യം പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തെക്കുറിച്ച്. പിന്നീട് എന്ത് സംഭവിച്ചുവെന്നറിയാൻ നമുക്ക് ആ വീഡിയോ കാണാം.