Connect with us

Kerala

ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതി; പോലീസ് അന്വേഷണം

കുട്ടിയുടെ മാതാവ് മോഡേണ്‍ മെഡിസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്

Published

|

Last Updated

മലപ്പുറം| മലപ്പുറം കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ മാതാപിതാക്കള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിന്റെ മാതാവ് മോഡേണ്‍ മെഡിസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.