Connect with us

dogs attack

താമരശ്ശേരിയില്‍ വളര്‍ത്തുനായയുടെ അക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയില്‍ തുടരുകയാണ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് താമരശ്ശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റ സംഭവത്തില്‍ നായകളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസ്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ നായകളുടെ ഉടമ റോഷന്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. താമരശ്ശേരി പോലീസാണ് കേസ് ഫയല്‍ ചെയ്തത്.

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയില്‍ തുടരുകയാണ്. താമരശ്ശേരി അമ്പായത്തോട് ആണ് സംഭവമുണ്ടായത്. യുവതിയെ നായകള്‍ ആക്രമിക്കുമ്പോള്‍ സഹായത്തിനായി ആളുകള്‍ ഓടിക്കൂടുകയായിരുന്നു. ഇതില്‍ ഇരുപതോളം പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.