Kerala
പോലീസ് നടപടി സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കി; കെ റെയിലില്‍ പോലീസിനെതിരെ സിപിഐ
ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാന്‍

തിരുവനന്തപുരം | കെ റെയില്‍ പ്രതിഷേധങ്ങളെ പോലീസ് നേരിടുന്ന രീതിക്കെതിരെ സിപിഐ. കെ റെയില്‍ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പോലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. ഈ നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര്ഉണ്ടാക്കിയെന്നും സിപിഐ ആരോപിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാന്‍. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അതേ സമയം കെ റെയില്‍ പ്രധിഷേധക്കാര്‍ക്ക് നേരെ തിരുവന്തപുരം കരിച്ചാറായില്‍ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ എസ് അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
---- facebook comment plugin here -----