Connect with us

Kerala

കാലിത്തീറ്റയില്‍ നിന്ന് വിഷബാധ; പശു ചത്തു

ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്.

Published

|

Last Updated

കോട്ടയം | കാലിത്തീറ്റയില്‍ നിന്ന് വിഷബാധയേറ്റ് പശു ചത്തു. കോട്ടയത്താണ് സംഭവം. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്.

ഭക്ഷ്യവിഷബാധയേറ്റ് ഇതിന് മുമ്പ് ജില്ലയിലെ കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും പശുക്കള്‍ ചത്തിരുന്നു.

കോട്ടയത്ത് 56 കര്‍ഷകരുടെ 257 പശുക്കള്‍ക്കും രണ്ട് ആടുകള്‍ക്കും കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വിതരണം ചെയ്ത കാലിത്തീറ്റയെല്ലാം കമ്പനി തിരിച്ചെടുത്തിട്ടുണ്ട്.

 

Latest