Connect with us

Kerala

പോക്‌സോ കേസ്; വയോധികന്‍ അറസ്റ്റില്‍

പത്തനംതിട്ട റാന്നി പുതുശ്ശേരിമല കുളത്തൂര്‍ വീട്ടില്‍ പ്രഭാകരന്‍ നായര്‍ (75) ആണ് അറസ്റ്റിലായത്.

Published

|

Last Updated

റാന്നി | പോക്‌സോ കേസില്‍ വയോധികനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി പുതുശ്ശേരിമല കുളത്തൂര്‍ വീട്ടില്‍ പ്രഭാകരന്‍ നായര്‍ (75) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. പുതുശ്ശേരി കൊല്ലന്‍പടിയില്‍ പ്രവര്‍ത്തിക്കുന്ന കുളത്തൂര്‍ സ്റ്റോര്‍സ് എന്ന സ്ഥാപനത്തിന്റെ വരാന്തയില്‍ വച്ച് പെണ്‍കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

വനിതാ സെല്‍ എസ് ഐ. ഷേര്‍ലി, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് റാന്നി എസ് ഐ. ശ്രീജിത്ത് ജനാര്‍ദനന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. റാന്നി ജെ എഫ് എം സി കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐയെ കൂടാതെ സി പി ഒമാരായ രതീഷ്, സുമില്‍, ഷിന്റോ, രെഞ്ചു, ആല്‍വിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.