Connect with us

Kerala

പ്ലസ് വണ്‍ പ്രവേശന ക്രമം; തീയതി പുതുക്കി നിശ്ചയിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി പുതുക്കി നിശ്ചയിച്ചു. ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച നടക്കും. ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്റ്റ് 22ന് ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

സി ബി എസ് ഇ, ഐ സി എസ് സി പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിനുള്ള നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുതുക്കിയത്.

 

Latest