Connect with us

Saudi Arabia

ജിദ്ദയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി; ആളപായമില്ല

ഗൾഫ്സ്ട്രീം 400 വിമാനമാണ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേയിൽ തെന്നിമാറിയത്

Published

|

Last Updated

 

ജിദ്ദ | ജിദ്ദയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. ഗൾഫ്സ്ട്രീം 400 വിഭാഗത്തിൽ പെട്ട വിമാനമാണ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേയിൽ നിന്ന് തെന്നിമാറിയത്. സംഭവത്തിൽ ആളപായമില്ലെന്നും വിമാത്തിലുണ്ടായിരുന്ന അഞ്ച് പേര് സുരക്ഷിതരാണെന്നും കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ബുധനാഴ്‌ച രാവിലെ 8:10 നാണ് എൽ.എ 534 വിമാനം റൺവേയിൽ നിന്നും തെന്നിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Latest