Connect with us

Tiger Attack

വയനാട്ടില്‍ ഇറങ്ങിയ കടുവയുടെ ചിത്രം പുറത്ത് വിട്ടു; കഴുത്തില്‍ ആഴത്തിലുള്ള മുറിവ്

മുയലിനേയും പന്നിയേയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കെണിയില്‍പ്പെട്ടാണ് കടുവക്ക് മുറിവേറ്റത് എന്നാണ് കരുതുന്നത്

Published

|

Last Updated

വയനാട് | വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്ത് വിട്ടു. കുറുക്കന്‍ മൂലയില്‍ ദിവസങ്ങളായി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രമാണ് വനം വകുപ്പ് പുറത്ത് വിട്ടത്. ഈ ചിത്രത്തില്‍ കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറവേറ്റതായി കാണാം. മുയലിനേയും പന്നിയേയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കെണിയില്‍പ്പെട്ടാണ് കടുവക്ക് മുറിവേറ്റത് എന്നാണ് കരുതുന്നത്.

രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ കടുവക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രദേശത്തിനടുത്തുള്ള റിസര്‍വ് വനങ്ങളില്‍ കടുവ ഉണ്ടാവും എന്ന വിശ്വാസത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

Latest