Kerala
പി എഫ് ഐ നിരോധനം സ്വാഗതാര്‍ഹം, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കുന്നു: വി ഡി സതീശന്‍
വെറുപ്പും വിദ്വേഷവും പടര്‍ത്തി ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഘടനകളെ നിലക്കു നിര്‍ത്തണം.

തിരുവനന്തപുരം | പി എഫ് ഐ നിരോധനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെറുപ്പും വിദ്വേഷവും പടര്‍ത്തി ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഘടനകളെ നിലക്കു നിര്‍ത്തണം.
ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായ ആര്‍ എസ് എസിനെയും നിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യു ഡി എഫ് ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുന്നു. ഒരു കാരണവശാലും വര്‍ഗീയ ശക്തികളുമായി സമരസപ്പെടുകയില്ലെന്നും സതീശന്‍ വ്യക്തമാക്കി.
പി എഫ് ഐയെ നിരോധിച്ച നടപടി മികച്ച തീരുമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
---- facebook comment plugin here -----