National
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വില 25 മുതല്‍ 28 വരെ വര്‍ധിക്കും; വാര്‍ത്തകള്‍ തള്ളി മന്ത്രാലയം
ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയ പശ്ചാത്തലത്തില്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിഞ്ഞെടുപ്പ് കഴിഞ്ഞ് വില വര്‍ധിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ഇന്ധനവില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വില വര്‍ധന സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മന്ത്രാലയം എക്‌സില്‍ കുറിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനവില വര്‍ധിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി
ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയ പശ്ചാത്തലത്തില്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിഞ്ഞെടുപ്പ് കഴിഞ്ഞ് വില വര്‍ധിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്.





