Connect with us

Kerala

വിദേശത്ത് വോട്ട് ചെയ്യാന്‍ അനുമതി വേണം; പ്രവാസികളുടെ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു

കേരള പ്രവാസി അസോസിയേഷന്റെ ഹരജിയിലാണ് കോടതി നടപടി

Published

|

Last Updated

ന്യൂഡല്‍ഹി |  വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹരജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരമോന്നത കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കേരള പ്രവാസി അസോസിയേഷന്റെ ഹരജിയിലാണ് കോടതി നടപടി . പ്രവാസി വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ക്കൊപ്പം ഈ ഹരജിയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.