Kerala
പെന്‍ഷന്‍ പ്രായം 58 ആക്കണം; സമ്മര്‍ദ തന്ത്രവുമായി ഹൈക്കോടതി ജീവനക്കാര്‍
ഇന്നലെ വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു.

കൊച്ചി | പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സമ്മര്‍ദ തന്ത്രവുമായി ഹൈക്കോടതി ജീവനക്കാര്‍. ഇന്നലെ വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് നടപടി.
സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിനല്‍കിയാല്‍ നവംബര്‍ 30ന് വിരമിച്ചവര്‍ സര്‍വീസില്‍ തിരിച്ചെത്തും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പരിഗണിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു.
---- facebook comment plugin here -----