Kasargod
പി ബി അഹമ്മദ് ഹാജി അനുസ്മരണ പ്രാര്‍ഥനാ സംഗമം നാളെ സഅദിയ്യയില്‍
സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

ദേളി | ജാമിഅ സഅദിയ്യയുടെ സജീവ സഹചാരിയും കേരളാ മുസ്ലിം ജമാഅത്ത് അംഗവും പ്രമുഖ വ്യവസായിയുമായ പി ബി അഹമ്മദ് ഹാജിയുടെ പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ സംഗമം നാളെ വൈകിട്ട് നാലിന് സഅദിയ്യയില്‍ നടക്കും.
സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, മാണിക്കോത്ത് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മായില്‍ സഅദി പാറപ്പള്ളി, കല്ലട്ര മാഹിന്‍ ഹാജി, അസീസ് കടപ്പുറം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കിഴൂര്‍, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ഖാദര്‍ ഹാജി പാറപ്പള്ളി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഹക്കീം ഹാജി കളനാട്, അഹമ്മദ് അലി ബണ്ടിച്ചാല്‍, തുടങ്ങിയവര്‍ സംബന്ധിക്കും.