Kerala
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി.
കണ്ണൂര്‍| പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയിലെത്തിയ രണ്ടുവയസുകാരന് അനസ്തേഷ്യ നല്‍കിയതിന് ശേഷം ബോധരഹിതനായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി. അനസ്തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയാണ് രണ്ടുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദന കൊണ്ട് കരഞ്ഞു. ഇതോതുടര്‍ന്നാണ് അനസ്തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്.
അനസ്തേഷ്യ നല്‍കിയതോടെ കുട്ടി ബോധരഹിതനായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വലിയ അളവില്‍ അനസ്തേഷ്യ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
Content Highlights:
A medical negligence complaint has been filed against Payyannur Baby Memorial Hospital after a two-year-old boy became unconscious following anesthesia. The family alleged an overdose was administered during treatment for a lip injury. However, the hospital authorities denied the claims, stating the child suffered a cardiac arrest.





