Connect with us

Kerala

കോഴിക്കോട് നടന്ന കൊലപാതക കേസില്‍ പത്തനംതിട്ട സ്വദേശിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ ഫൂട്ട്പാത്തില്‍വെച്ച് പാറോപ്പടി സ്വദേശി ഫൈസലിനെ പ്രതി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | കൊലപാതക കേസില്‍ പത്തനംതിട്ട സ്വദേശിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട സ്വദേശി മാടത്താഴയില്‍ വീട്ടില്‍ ഷാനവാസ് എന്ന മട്ടാഞ്ചേരി ഷാനുവിനാണ് കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ ഫൂട്ട്പാത്തില്‍വെച്ച് പാറോപ്പടി സ്വദേശി ഫൈസലിനെ പ്രതി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതി കൃത്യം നടത്തുന്നതിന് ഒരാഴ്ച മുമ്പ് ഷാനവാസും ഫൈസലും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന അനിത കുമാരിയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തതും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതും. കൊലപാതകത്തില്‍ അന്വേഷണം നടത്തിയ ടൗണ്‍ എസ്‌ഐ അനൂപാണ് കേസില്‍ സുപ്രധാന ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

പ്രതി ഷാനവാസ് എറണാകുളം ,ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലും നിരവധി അക്രമണ കേസുകളില്‍ പ്രതിയാണ്.

Latest