Connect with us

International

ചൈനയില്‍ പാസഞ്ചര്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ച് അപകടം; 14 പേര്‍ മരിച്ചു, 37 പേര്‍ക്ക് പരിക്ക്

അപകട കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

ബെയ്ജിങ്|വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പാസഞ്ചര്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ 14 യാത്രക്കാര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

ഷാങ്സിയിലെ ഹോഹ്ഹോട്ട്-ബെയ്ഹായ് എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. ബസില്‍ 51 യാത്രക്കാരുണ്ടായിരുന്നു. ബസ് ടണല്‍ മതിലില്‍ ഇടിച്ചാണ് വന്‍ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.