Kerala
പന്തളം എം ഡി എം എ കേസ്: കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍
കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ അച്ചു എന്ന് വിളിക്കുന്ന വി പിസിദ്ധീക്ക് (34) ആണ് ഹമ്മനഹള്ളിയില്‍ നിന്നും പിടിയിലായത്.

പത്തനംതിട്ട | പന്തളം എം ഡി എം എ കേസില്‍ ബെംഗളൂരുവില്‍ നിന്ന് ഒരാള്‍കൂടി പിടിയില്‍. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ അച്ചു എന്ന് വിളിക്കുന്ന വി പിസിദ്ധീക്ക് (34) ആണ് ഹമ്മനഹള്ളിയില്‍ നിന്നും പിടിയിലായത്. പോലീസ് സംഘമെത്തിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ഒരു വെയിങ് മെഷീനും കണ്ടെടുത്തു.
പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരി വസ്തുക്കളുടെ കടത്ത്, വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ പന്തളം എസ് ഐ. നജീബ്, സി പി ഒ. ശരത്, നാദിര്‍ഷാ, അര്‍ജുന്‍, രഘു, ഡാന്‍സാഫ് എസ് ഐ. അജി സാമുവല്‍, സി പി ഒ. സുജിത്, സൈബര്‍ സെല്ലിലെ എസ് സി പി ഒ. ആര്‍ ആര്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.