Connect with us

Kerala

ട്രെയിനില്‍ ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയില്‍

കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയ്ക്കാണ് അതിക്രമം നേരിട്ടത്.

Published

|

Last Updated

കൊല്ലം|ട്രെയിനില്‍ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയ്ക്കാണ് അതിക്രമം നേരിട്ടത്. തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം. പ്രതി കൊല്ലം സ്വദേശി സാനിഷിനെ പുനലൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്സ്പ്രസില്‍ വെച്ചാണ് സംഭവം. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

 

Content Highlights
A six-year-old girl traveling with her grandfather was sexually assaulted on the Palaruvi Express. The incident occurred while the family from Tenkasi was returning from a pilgrimage to Edathua. The suspect, a Kollam native named Sanish, allegedly moved the sleeping child to his seat to commit the crime. Punalur Railway Police have taken the accused into custody for further investigation.

 

 

Latest