Kerala
പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം.
പാലക്കാട്| പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രധാനാധ്യാപകന്‍നെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിലാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്.
അതേസമയം, പാലക്കാട് അയിലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചത്. പരുക്കേറ്റ കുട്ടിയെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Content Highlights:
Palakkad South police registered a case against a government UP school headmaster for sexually abusing a seventh-grade student. Meanwhile, another student at Ayalur government UP school was allegedly assaulted by a teacher in the staff room. The injured child has been admitted to a local hospital.





