Connect with us

National

പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കില്ലെന്ന് ബിഎസ്എഫ്

അതിര്‍ത്തികളില്‍ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണ്

Published

|

Last Updated

ശ്രീനഗര്‍ |  ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഐജി ശശാങ്ക് ആനന്ദ് .ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പാകിസ്താനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും വ്യക്തമാക്കി.

അതിര്‍ത്തികളില്‍ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണ്. ഒരു കാരണവശാലും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സൈന്യം തയാറല്ല എന്നും ശശാങ്ക് ആനന്ദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദൗത്യത്തിന്റെ സമയത്ത് ഫോര്‍വേഡ് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാതൃകാപരമായ ധൈര്യം കാഴ്ചവെച്ച വനിതാ സൈനികരെയും അദ്ദേഹം അഭിനന്ദിച്ചു.

പാക് ഷെല്ലാക്രമണം നടക്കുന്നതിനിടെയും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് അഖ്നൂര്‍ അതിര്‍ത്തികളില്‍ പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ലഷ്‌കര്‍ ബന്ധമുള്ള ഒരു ലോഞ്ച്പാഡില്‍ തിരിച്ചടിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. തുടര്‍ന്ന് നിരവധി പാക് പോസ്റ്റുകളും ഫോര്‍വേഡ് പോസ്റ്റുകളും ഇന്ത്യ തകര്‍ത്തിരുന്നുവെന്നും ശശാങ്ക് പറഞ്ഞു.

അതേസമയം, സാംബ സെക്ടറിലെ ഒരു ബിഎസ്എഫ് പോസ്റ്റിന് ‘സിന്ദൂര്‍’ എന്ന് പേര് നല്‍കാന്‍ തീരുമാനിച്ചതായും ശശാങ്ക് ആനന്ദ് പറഞ്ഞു. രണ്ട് പോസ്റ്റുകള്‍ക്ക് പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരും നല്‍കും. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസ്, സൈനികന്‍ നായിക് സുനില്‍ കുമാര്‍ എന്നിവരായിരുന്നു പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ രംഗത്തുവന്നത്.

Latest