Connect with us

National

കര്‍ണാടക തിരഞ്ഞെടുപ്പ് ദിനത്തില്‍ ഗോവയില്‍ ശമ്പളത്തോടുകൂടിയ അവധി; എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം

ഗോവയിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ കര്‍ണാടകയും അവധി നല്‍കിയിരുന്നുവെന്ന് ഗോവൻ മന്ത്രി.

Published

|

Last Updated

പനാജി| അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കണക്കിലെടുത്ത് ഗോവയില്‍ ബിജെപി സര്‍ക്കാര്‍ മെയ് 10-ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കര്‍ണാടക സര്‍ക്കാരും ശമ്പളത്തോടുകൂടിയ അവധി നല്‍കിയിരുന്നുവെന്ന് സംസ്ഥാന വ്യവസായ മന്ത്രി മൗവിന്‍ ഗോഡിഞ്ഞോ പറഞ്ഞു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് 10ന് ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യവസായ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ അവധി ബാധകമാണ്.

എന്നാല്‍ ഗോവ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് ദാമോദര്‍ കൊച്ച്കര്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ നിയമപരമായ പരിഹാരങ്ങള്‍ തേടുമെന്ന് കൊച്ച്കര്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ഗോവ യൂണിറ്റ് പ്രസിഡന്റ് അമിത് പലേക്കറും ഈ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.

---- facebook comment plugin here -----

Latest