National
ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലേക്ക്; പ്രതിഷേധത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ്
ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്
ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ചും നടത്തും. എംപിമാരെ ഇന്നും ഉച്ചഭക്ഷണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണത്തിന് ശേഷമാകും എല്ലാ എം പിമാരും രാജ്ഘട്ടിലേക്ക് പ്രതിഷേധവുമായി നീങ്ങുക.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹി പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് വേദിയാകുന്നത്. പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മമതാ ബാനര്‍ജിയും ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രാജ്ഘട്ടിലേക്ക് എത്താനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരായുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധം നടത്തും. പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, വന്‍ സേനാവിന്യാസം തലസ്ഥാനത്ത് അണിനിരന്നിട്ടുണ്ട്. ജന്തര്‍ മന്തര്‍ പരിസരത്ത് കനത്ത സുരക്ഷയും ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ അതിശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായാണ് ജന്തര്‍ മന്തറിലേക്ക് പ്രതിപക്ഷ എംപിമാര്‍ പോയത്. ഇവരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: Opposition MPs are set to march to Rajghat demanding the resignation of Chief Election Commissioner Gyanesh Kumar following lunch with Mallikarjun Kharge. Congress is observing a black day protesting police action against Rahul Gandhi and Priyanka Gandhi. High security is deployed across Delhi.

