പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഗഡ്കരിയോട് ചില അതൃപ്തികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. കേരളമടക്കം ബി ജെ പി ഇതര സംസ്ഥാനങ്ങളുമായി വികസന കാര്യത്തില്‍ ഏറെ സഹകരിക്കുന്ന കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം.
സാമൂഹിക മാറ്റത്തിനപ്പുറം മറ്റുലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന ഭരണത്തിനെതിരെ അദ്ദേഹം പലപ്പോഴും പരസ്യമായി ശബ്ദിച്ചിരുന്നു. കേന്ദ്രത്തില്‍ ബി ജെ പി തുടര്‍ച്ചയായി അധികാരത്തില്‍ വന്നിട്ടും സാമൂഹിക മാറ്റത്തിനായുള്ള ശ്രമങ്ങള്‍ ഇല്ലാതെ പോകുന്നതില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു. രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ അദ്ദേഹം ആലോചിച്ചത് ലക്ഷ്യങ്ങള്‍ വഴിമാറുന്നതു കണ്ടാണ്.
വീഡിയോ കാണാം







