Connect with us

omicron varient

ഒമിക്രോണ്‍ വ്യാപനം: വാര്‍ത്ത നിഷേധിച്ച് ഈജിപ്ത്

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന വിമാനത്തില്‍ ഒമിക്രോണ്‍ വൈറസ് ബാധിച്ച ഈജിപ്ഷ്യന്‍ പൗരന്‍ കെയ്റോ വിമാനത്താവളത്തിലേക്ക് എത്തിയെന്ന് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

|

Last Updated

കെയ്റോ | ഈജിപ്തിലേക്ക് ആഫ്രിക്കയില്‍ നിന്നെത്തിയ രോഗിക്ക് ഒമിക്രോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന വിമാനത്തില്‍ ഒമിക്രോണ്‍ വൈറസ് ബാധിച്ച ഈജിപ്ഷ്യന്‍ പൗരന്‍ കെയ്റോ വിമാനത്താവളത്തിലേക്ക് എത്തിയെന്ന് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഈജിപ്ത് ഇപ്പോഴും കൊറോണയുടെ പുതിയ വകഭേദത്തില്‍ നിന്ന് മുക്തമാണെന്നും രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ പറഞ്ഞു.

Latest