Connect with us

Kuwait

ഒമിക്രോണ്‍ ഭീതി; ഇരുപത് ശതമാനം യാത്രക്കാരും യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍

വിമാനത്താവളം അടച്ചു പൂട്ടുമോ അല്ലെങ്കില്‍ മറ്റു യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്നുള്ള ആശങ്കയെ തുടര്‍ന്നാണ് പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദ് ചെയ്തത്

Published

|

Last Updated

കുവൈത്ത് സിറ്റി | ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ രംഗത്ത് നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ കാലങ്ങളില്‍ എന്ന പോലെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചു പൂട്ടുമോ അല്ലെങ്കില്‍ മറ്റു യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്നുള്ള ആശങ്കയെ തുടര്‍ന്നാണ് പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദ് ചെയ്തത്.

പുതു വര്‍ഷം, ക്രിസ്തുമസ് എന്നി ആഘോഷങ്ങളുട ഭാഗമായി നാട്ടിലേക്ക് പോകാനാണ് ഇവരില്‍ ഭൂരിഭാഗം പേരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് .തുര്‍ക്കി, ഈജിപ്ത് മുതലായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബുക്കിങ്ങുകളും ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്തേ ടൂറിസം ട്രാവല്‍ മേഖലയില്‍ ഈ വര്‍ഷം ആദ്യം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വില്‍പ്പന 115 ശതമാനം വരെ വര്‍ദ്ധിച്ചു.അതേ സമയം കൊറോണ വ്യാപനത്തിന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

 

Latest