fuel price hike
ഭരണകൂടത്തണലില്‍ കൊള്ള നിര്‍ത്താതെ എണ്ണക്കമ്പനികള്‍
ഇന്ന് കൂട്ടിയത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും
ന്യൂഡല്‍ഹി നിസ്സംഗരായ ജനതക്ക് മേല്‍, ഭരണകൂടത്തിന്റെ പന്തുണയോടെ എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് എട്ട് രൂപ 47 പൈസയും പെട്രോളിന് ആറ് രൂപ 95 പൈസയുമാണ് കൂടിയത്.
---- facebook comment plugin here -----



