Connect with us

National

പ്രവാചക നിന്ദ കേസിൽ അറസ്റ്റ് തടയണമെന്ന് അഭ്യർഥിച്ച് നൂപൂർ ശരമ വീണ്ടും സുപ്രീം കോടതിയിൽ

പ്രവാചക നിന്ദ വിഷയത്തിൽ സംരക്ഷണം തേടി നുപൂർ ശർമ നേരത്തെയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അന്ന് അവർക്ക് എതിരെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് നടത്തിയത്.

Published

|

Last Updated

ന്യൂഡൽഹി |തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രവാചക നിന്ദ കേസിൽ കുറ്റക്കാരിയായ ബിജെപി മുൻ വക്താവ് നുപൂർ ശർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകർ മുഹമ്മദ് നബി (സ്വ) ക്കെതിരെ നൂപുർ ശർമ നടത്തിയ പരാമർശം വലിയ വിവാദമാകുകയും അവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിരുന്നു.

പ്രവാചക നിന്ദ വിഷയത്തിൽ സംരക്ഷണം തേടി നുപൂർ ശർമ നേരത്തെയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അന്ന് അവർക്ക് എതിരെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് നടത്തിയത്. പ്രവാചക നിന്ദ വിഷയത്തിൽ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും പൂർണ ഉത്തരവാദി നൂപൂർ ആണെന്നും നൂപൂർ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ ഈ പരാമർശം കാരണം തന്റെ ജീവൻ അപകടത്തിലാണെന്നും ബലാത്സംഗ ഭീഷണിയുണ്ടെന്നും പുതിയ ഹർജിയിൽ നൂപൂർ ശർമ പറഞ്ഞു.

തനിക്ക് എതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത പരാതികൾ എല്ലാം ഒന്നാക്കി ഡൽഹിയിൽ വിചാരണ നടത്തണമെന്നും നൂപൂർ ഹർജിയിൽ അഭ്യർഥിച്ചു. ഡൽഹിയിലാണ് തനിക്ക് എതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് ഇതിന് അവരുടെ ന്യായീകരണം.

ഈ മാസമാദ്യം ഒരു ടെലിവിഷൻ പരിപാടിയിലാണ് നുപൂർ ശർമ പ്രവാചക നിന്ദ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് നൂപൂറിനെയും നുപൂറിനെ പിന്തുണച്ച് രംഗത്ത് വന്ന മറ്റൊരു പാർട്ടി വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ബി ജെ പി സസ്‌പെൻഡ് ചെയ്തു. പരാമർശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവാപി പള്ളി വിഷയത്തിലെ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.