Connect with us

National

കുപ്രസിദ്ധ ഗുണ്ടാതലവന്‍ ദീപക് ബോക്‌സര്‍ മെക്‌സിക്കോയില്‍ അറസ്റ്റില്‍

ഇയാളെ ഈ ആഴ്ച അവസാനം ഇന്ത്യയിലേക്ക് കൊണ്ടു വരും.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിലൊരാളായ ദീപക് ബോക്‌സര്‍ മെക്‌സിക്കോയില്‍ പിടിയിലായി. ഇയാളെ ഈ ആഴ്ച അവസാനം ഇന്ത്യയിലേക്ക് കൊണ്ടു വരും. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായത്തോടെ മെക്സിക്കോയില്‍ വെച്ച് പ്രത്യേക പൊലീസ് സംഘമാണ് ദീപക് ബോക്‌സറിനെ അറസ്റ്റ് ചെയ്തത്.’ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ബോക്‌സറെ ഇന്ത്യയിലേക്ക് കൊണ്ടു വരും. ഡല്‍ഹിയിലെ കൊടും ക്രിമിനലായിരുന്ന ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടിലാണ് രാജ്യം വിട്ടതെന്ന്-ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് നിന്ന്‌ ഒരു ഗുണ്ടാസംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. രാജ്യം വിടാന്‍ ദീപക് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതായി പൊലീസ് പറയുന്നു. ജനുവരി 29-ന് കൊല്‍ക്കത്തയില്‍ നിന്ന് രവി ആന്റില്‍ എന്ന പേരില്‍ അദ്ദേഹം മെക്സിക്കോയിലേക്ക് വിമാനം കയറിയത്. ദീപക് ബോക്സറിന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2022 ആഗസ്തില്‍ സ്ഥലക്കച്ചവടക്കാരന്‍ അമിത് ഗുപ്തയെ കൊന്നതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. അമിത് ഗുപ്തയെ ഡല്‍ഹിയിലെ സിവില്‍ ലൈനിലെ തിരക്കേറിയ റോഡിലിട്ട് നിരവധി തവണ വെടി വെച്ചാണ്‌ കൊന്നത്. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ താനാണ് അമിത് ഗുപ്തയെ കൊന്നതെന്ന് ദീപക് അവകാശപ്പെടുകയും ചെയ്തു. കവര്‍ച്ചാശ്രമമല്ലെന്നും വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എതിര്‍ സംഘമായ തില്ലു തജ്പുരിയ ഗ്രൂപ്പിലെ അംഗമാണ് അമിത് ഗുപ്തയെന്നാണ് ദീപക് അവകാശപ്പെട്ടിരുന്നത്. ഗോഗി സംഘത്തിലെ തലവനാണ് ദീപക് ബോക്‌സര്‍. ജിതേന്ദ്ര ഗോഗി 2021ല്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഇയാള്‍ സംഘത്തിന്റെ നേതാവാകുന്നത്. ഗോഗിയെ തില്ലു സംഘം കോടതിയില്‍ വെച്ച് അഭിഭാഷകരുടെ വേഷത്തില്‍ എത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.