Connect with us

Kerala

ലഹരി വ്യാപനത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്ന് മന്ത്രി എം ബി രാജേഷ്

ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍

Published

|

Last Updated

തിരുവനന്തപുരം  \ സംസ്ഥാനത്തെ ലഹരി വ്യാപനത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

നോട്ടിസിലെ കാര്യങ്ങള്‍ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേ സമയം കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.263 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ലഹരിമാഫിയയെ അടിച്ചമര്‍ത്തും. കര്‍ശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു. കോഴിക്കോട് വടകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കി കാരിയറാക്കിയ സംഭവമാണ് സഭയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്.