Connect with us

Editors Pick

വിഴിഞ്ഞത്ത് നങ്കൂരമിട്ട സാൻ ഫെർണാണ്ടോ അല്ല; ലോകത്തിലെ ഭീമൻ കപ്പൽ ഇവനാണ്‌

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ ഐറിന ക്ലാസ് ആണ്‌.

Published

|

Last Updated

വിഴിഞ്ഞത്ത്‌ നങ്കൂരമിട്ട ആദ്യ ചരക്കുകപ്പലിന്റ പിറകെയാണ്‌ കേരളം. സാൻ ഫെർനാണ്ടോ എന്ന കൂറ്റൻ കപ്പൽ ഇതിനകം മാധ്യമങ്ങളിൽ നിറഞ്ഞു. 2000 കണ്ടെയ്‌നറുമായി വന്ന കപ്പലിന്‌ ഇന്ന്‌ ഔദ്യോഗിക സ്വീകരണവും നൽകിക്കഴിഞ്ഞു. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള കപ്പലിനെ കേരളം കൗതുകത്തോടെയാണ്‌ കാണുന്നത്‌. എന്നാൽ സാൻ ഫെർനാണ്ടോ ആണോ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ? അല്ല എന്നാണ്‌ ഉത്തരം.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ ഐറിന ക്ലാസ് ആണ്‌. എംഎസ്‌സി കമ്പനിയുടെ ഉമസ്ഥതയിലാണ്‌ ഈ കൂറ്റൻ കപ്പൽ. 2023-ൽ പ്രവർത്തനം ആരംഭിച്ച ഐറിന ക്ലാസിന്‌ 400 മീറ്റർ (1,312 അടി) ആണ്‌ നീളം. 61.3 മീറ്റർ (201 അടി) വീതിയുമുണ്ട്‌. 24,346 ടി ഇ യു ആണ്‌ ശേഷി.

ഹോങ്കോംഗ് ആസ്ഥാനമായുള്ള ഓറിയന്റ ഓവർസീസ് കണ്ടെയ്‌നർ ലൈനിന്റെ (OOCL) ജി ക്ലാസ് കണ്ടെയ്‌നർ കപ്പലുകളാണ്‌ വലിപ്പത്തിൽ തൊട്ടുപിന്നിൽ. ചൈനയുടെ COSCO ഷിപ്പ്‌യാർഡ് ഗ്രൂപ്പാണ്‌ ഇവ നിർമിച്ചത്‌. ആറ്‌ കപ്പലുകളാണ്‌ ജി ക്ലാസിലുള്ളത്‌. ആറെണ്ണം കൂടി നിർമാണത്തിലാണ്‌.

400 മീറ്റർ (1,312 അടി) നീളവും 61.3 മീറ്റർ (201 അടി) വീതിയുമുള്ള ജി ക്ലാസുകളുടെ ശേഷി 24,188 TEU ആണ്. നിലവിൽ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്ക്കും ഇടയിലാണ്‌ ഈ ഭീമൻ കപ്പലുകളെ ഉപയോഗിക്കുന്നത്.

സിംഗപ്പൂർ ഷിപ്പിങ്‌ കമ്പനിയായ വണ്ണിന്റെ വൺ 1 ക്ലാസ്‌, എംഎസ്‌സിയുടെ ടെസ്സ ക്ലാസ്‌, എവർഗ്രീനിന്റെ എ ക്ലാസ്‌ എന്നിവയാണ്‌ ഭീമൻ ചരക്കുകപ്പലുകളുടെ പട്ടികയിൽ തൊട്ടുപിറകിൽ നിൽക്കുന്നത്‌.

---- facebook comment plugin here -----

Latest