National
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കോഹ്ലിക്കെതിരേയും പോലീസില്‍ പരാതി
പരാതിയില്‍ ഇതുവരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല

ബെംഗളൂരു | ഐപിഎല്‍ കിരീട നേട്ടവുമായി ബന്ധപ്പെട്ട ആര്‍സിബിയുടെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ വിരാട് കോഹ്ലിക്കെതിരെയും പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് എം വെങ്കിടേഷാണ് കോഹ്ലിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
സംഭവത്തിന് വിരാട് കോഹ്ലിയും ഉത്തരവാദിയാണെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതിയില്‍ ഇതുവരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്‌സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.