Kerala
തിരുവനന്തപുരത്ത് സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം; കോടികളുടെ നഷ്ടം
അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

തിരുവനന്തപുരം | തിരുവനന്തപുരത്ത് പിഎംജിയിലെ സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
രാവിലെ മൂന്നരയോടെ പരിസരവാസിയാണ് തീപ്പിടുത്തം ആദ്യം അറിയുന്നത്. . പത്തില്‍ താഴെ വാഹനങ്ങള്‍ കത്തി നശിച്ചു. സ്പെയര്‍ പാര്‍ട്സ് പൂര്‍ണമായി നശിച്ചു. ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറഞ്ഞു.
---- facebook comment plugin here -----